കറുകച്ചാല്‍: ഒരാഴ്ചയായി പകല്‍സമയങ്ങളില്‍ കറുകച്ചാലില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ടൗണ്‍ കടക്കാൻ അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതര മുതല്‍ രണ്ടുമണിക്കൂറോളം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ബസുകളടക്കം ഗതാഗതക്കുരുക്കില്‍പെട്ടു. വാഴൂര്‍ റോഡിലും മണിമല റോഡിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കായിരുന്നു. നെത്തല്ലൂര്‍ മുതല്‍ എന്‍.എസ്.എസ് പടി വരെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണമായി മുടങ്ങിയ നിലയിലായിരുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസോ ഹോംഗാര്‍ഡോ ഇല്ലാത്തതാണ് പ്രശ്‌നമായത്. തോന്നുംപോലെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ ഓടിയതോടെ വാഴൂര്‍, മല്ലപ്പള്ളി, മണിമല എന്നീ പ്രധാനപ്പെട്ട മൂന്ന് റോഡുകളിലും ഗതാഗതം മുടങ്ങി. മല്ലപ്പള്ളി റോഡില്‍നിന്ന് വാഴൂര്‍ റോഡിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വാഹനയാത്രികര്‍ ഏറെ വലഞ്ഞു. സെന്‍ട്രല്‍ ജങ്ഷനില്‍ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ നിന്നതോടെ ഗതാഗതം ഭാഗികമായി മുടങ്ങി. കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.