ആരോഗ്യമേളയും ഗുണഭോക്തൃസംഗമവും

ഈരാറ്റുപേട്ട: ലോകാരോഗ്യദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ഹെൽത്ത്‌ ഏജൻസിയും തണൽ ഡയാലിസിസ് സെന്‍ററും സംയുക്തമായി ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ആരോഗ്യ മേളയും ഗുണഭോക്തൃ സംഗമവും ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. തണൽ ചെയർമാൻ പി.എ. ഹാഷിം അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഹെൽത്ത്‌ ഏജൻസി ജില്ല കോഓഡിനേറ്റർ ടോണി തോമസ് പദ്ധതി വിശദീകരിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു അജി, തണൽ സെക്രട്ടറി വി.എ. നജീബ്, ഇ.എം. സാബിർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.