വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി: കുറ്റിശ്ശേരിക്കടവ് ട്രാന്‍സ്‌ഫോമര്‍ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെയും ഏലംകുന്ന് പള്ളി, കാവില്‍ അമ്പലം, ഹിദായത്ത്, റവന്യൂ ടവര്‍, കുട്ടംപേരൂര്‍, കനറാ പേപ്പര്‍മില്‍ റോഡ്, തവളപ്പാറ ട്രാന്‍സ്‌ഫോർമറുകളില്‍ ഭാഗികമായും . ആശ വര്‍ക്കർമാരെ ആദരിക്കും ചങ്ങനാശ്ശേരി: തുരുത്തി ആലഞ്ചേരില്‍ മറിയാമ്മ ആൻഡ്​ ഫിലിപ്പോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വാഴപ്പള്ളി പഞ്ചായത്ത് ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആശ വർക്കർമാരെ ബുധനാഴ്ച വൈകീട്ട്​ 4.30ന് തുരുത്തി പാലാത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗത്തില്‍ ആദരിച്ച് ഉപഹാരങ്ങള്‍ സമ്മാനിക്കും. യോഗത്തില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് തോമസ് പി. ആലഞ്ചേരില്‍, പഞ്ചായത്ത് മെംബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേതൃസമ്മേളനം ഇന്ന് ചങ്ങനാശ്ശേരി: ഓള്‍ ക്രിസ്ത്യന്‍ ദക്ഷിണമേഖല നേതൃസമ്മേളനം ചൊവ്വാഴ്ച രാവിലെ 10ന്​ ഹോട്ടല്‍ അര്‍ക്കാലിയയില്‍ നടക്കും. ജോബ് മൈക്കിള്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. അക്കാ വൈസ് പ്രസിഡന്റ് ബാബു കെ.വര്‍ഗീസ് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.