കോട്ടയം: കിടങ്ങൂര്‍ കേന്ദ്രമായ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സാംസ്കാരിക സമിതിയുടെ ഈ വര്‍ഷത്തെ കുഞ്ചന്‍ നമ്പ്യാര്‍ ജനരഞ്ജന പുരസ്കാരം അഭയം ചാരിറ്റബിള്‍ സൊസൈറ്റി അധ്യക്ഷനും മന്ത്രിയുമായ വി.എന്‍. വാസവന്. 10,001 രൂപയും ശിൽപവുമടങ്ങുന്ന പുരസ്കാരം 26 ന് കോട്ടയം പ്രസ് ക്ലബില്‍ രാവിലെ 11 ന് ചേരുന്ന സമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് സമ്മാനിക്കും. സാമവേദാചാര്യന്‍ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി അധ്യക്ഷനായും സൗദി മീഡിയപ്രവര്‍ത്തകനും അനലിസ്റ്റുമായ എസ്. സനില്‍കുമാര്‍, രാജാ ശ്രീകുമാര്‍വര്‍മ, രാജു ആനിക്കാട്, സഞ്ജീവ് വി.പി. നമ്പൂതിരി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് വി.എന്‍. വാസവനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.