എരുമേലി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ കേരള യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി. നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്‍റ് ഷോജി അയലൂക്കുന്നേൽ അധ്യക്ഷതവഹിച്ചു. അഡ്വ. ജയിംസ് വലിയവീട്ടിൽ, അബേഷ് അലോഷ്യസ്, നോബി കാടൻകാവിൽ, മിഥിലാജ് മുഹമ്മദ്, ഡേവിസ് പാംപ്ലാനി, ജോർജി മണ്ഡപം, അജോ ഒട്ടലാങ്കൽ, അഡ്വ. ടിജോ, മനോജ് അരിമറ്റം, ടോം കാലാപറമ്പിൽ, മാർട്ടിൻ ജയിംസ്, സിജോ മോളോപറമ്പിൽ, ജയ്സൺ പഴംപുരയിൽ, യാസിഫ് റംലി, ദേവസ്യാച്ചൻ പുളിക്കൽ, ജോഷി മൂഴിയാങ്കൽ, സോജൻ, സണ്ണി വാവലാങ്കൽ, തോമസ് ചെമ്മരപ്പള്ളി, ടോം മനക്കൽ, അലൻ ജോൺസൺ, സിദ്ദീഖ് ഈരാറ്റുപേട്ട, ജോ പേഴുംകാട്ടിൽ, തോമസ് കുഴിവേലിപ്പറമ്പിൽ, റെസിൻ റോയ് വിളക്കുന്നേൽ, അമൽ കൃഷ്ണൻ, വിമൽകുമാർ, ഫൈസൽ, ജിബിത്സൻ, എമിൽ മണിമല, വി.എൻ സുനീഷ്, അഖിൽ അഴകത്ത്, ജോബിൻ പാമ്പാവാലി, അൻസാരി നദീം, ടിന്‍റു എരുമേലി എന്നിവർ സംസാരിച്ചു. ചിത്രം: കേരള യൂത്ത് ഫ്രണ്ട് നടത്തിയ സായാഹ്ന ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.