പ്രവാസികൾ അനുഭവിക്കുന്ന പ്രശ്​നങ്ങൾ സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരും -ജോസ്​ കെ.മാണി

കോട്ടയം: സംസ്ഥാനത്ത്​ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്​നങ്ങൾ കേ​ന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന്​ ജോസ്​ കെ.മാണി എം.പി. ജില്ല പ്രവാസി സഹകരണസംഘം ഓഫിസിന്‍റെ ഉദ്​ഘാടനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു എം.പി. പ്രവാസി മലയാളി വെൽഫെയർ അസോ. സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന പുതിയ വ്യവസായസംരംഭം കേരള ന്യൂനപക്ഷവികസന കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്​ ഉദ്​ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റും അസോ. സംസ്ഥാന പ്രസിഡന്‍റുമായ ഐസക്​ പ്ലാപ്പള്ളിൽ അധ്യക്ഷതവഹിച്ചു. പ്രവാസി അഡ്വൈസറി ബോർഡ്​ ചെയർമാൻ മുഹമ്മദ്​ കലാം, പി. സതികുമാർ, പി. ലോഹിതദാസ്​, റോയി എബ്രഹാം, ടി.ജി. സാമുവൽ, സംഘം സെക്രട്ടറി സിൻസി ഹാപ്പി, ഏലിയാമ്മ ജോർജ്​ എന്നിവർ സംസാരിച്ചു. പടം: ktl pravasi ജില്ല പ്രവാസി സഹകരണസംഘം ഓഫിസിന്‍റെ ഉദ്​ഘാടനം ജോസ്​ കെ.മാണി എം.പി നിർവഹിക്കുന്നു വാർഷിക പൊതുസമ്മേളനം കോട്ടയം: ദലിത്​ ക്രിസ്ത്യൻ കമ്യൂണിറ്റി ഡെവലപ്​മെന്‍റ്​ ഓർഗനൈസേഷൻ 10മത്​ വാർഷിക പൊതുസമ്മേളനവും കുലഗുരുവായ പാമ്പാടി എൽ. ജോസഫിന്‍റെ 135മത്​ ജന്മദിനാഘോഷവും നടന്നു. സംസ്ഥാന പ്രസിഡന്‍റ്​ കെ.ടി. ബർണബാസ്​ അധ്യക്ഷതവഹിച്ചു. അഡ്വ. ജോസ്​ ചെങ്ങഴത്ത്​ ഉദ്​ഘാടനം നിർവഹിച്ചു. അഡ്വ. പി.പി.ആർ മോഹൻ, ജോയി കെ.ചെറിയാൻ, കെ.ജെ ചാക്കോ തെള്ളകം, ജോൺസൺ വടവാതൂർ, ജോയി കടവത്തുംകണ്ടം, ഫ്രഞ്ചു എറണാകുളം, രാജൻ കൊല്ലാട്​, ജോയി ജോസഫ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.