ടാറിങ് തകര്‍ന്നു; കോസ് വേ പാലത്തില്‍ ദുരിതയാത്ര

മുണ്ടക്കയം: പ്രളയത്തില്‍ ടാറിങ് തകര്‍ന്ന കോസ് വേ പാലത്തില്‍ യാത്ര ദുഷ്‌കരമാകുന്നു. ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തില്‍ മണിമലയാര്‍ കവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നാണ്​ ടാറിങ് തകര്‍ന്നത്. പുനരുദ്ധരണത്തിന്​ അധികൃതർ വിമുഖതകാട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. പാലത്തി‍ൻെറ പല സ്ഥലങ്ങളിലായി കോണ്‍ക്രീറ്റിന്​ മുകളിലുള്ള ടാറിങ്ങാണ് തകര്‍ന്നത്. മഴ പെയ്താല്‍ ഈ സ്ഥലങ്ങളില്‍ വെള്ളക്കെട്ടും പതിവാണ്​. വാഹനങ്ങള്‍ കുഴിയില്‍ ചാടാതിരിക്കാന്‍ വേഗത്തിലെത്തി ബ്രേക്ക് ഇടുന്നത് അപകടങ്ങള്‍ക്ക്​ കാരണമാകുന്നുണ്ട്. അതോടൊപ്പം പാലത്തിലൂടെ വാഹനങ്ങള്‍ വേഗതകുറച്ച് പോകുന്നതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നുണ്ട്. പാലത്തി‍ൻെറ സുരക്ഷ കണക്കിലെടുത്ത് എ​ത്രയും വേഗം ടാറിങ് നടത്തണമെന്ന ആവശ്യവും ശക്തമാണ്​. KTL WBL COUSWAY PAALAM NEWS കോസ്​ വേ പാലത്തിലെ ടാറിങ് തകര്‍ന്നനിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.