ചങ്ങനാശ്ശേരി: മാമ്മൂട്-തിരുവല്ല റോഡിൽ ടാറിങ് വൈകുന്നതുമൂലം ജനജീവിതം ദുസ്സഹമായി. റോഡ് റീടാറിങ്, കുഴികള്‍ അടക്കുന്നതുമായ പ്രവര്‍ത്തനങ്ങൾ നടത്തിയിട്ട് കാലങ്ങളായെന്ന് സമീപവാസികള്‍ പറയുന്നു. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കും. യാത്രക്കാര്‍ അപകടത്തില്‍പെടുന്നതും പതിവാണ്. റോഡിൻെറ അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം വൈകുകയാണ്. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ ചാടുന്നത് അപകടകാരണമാകുന്നു. വഴിവിളക്കുകള്‍ പ്രകാശിക്കാത്തതും ദുരിതം ഇരട്ടിയാക്കുന്നു. കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് എത്തുന്നവര്‍ മാമ്മൂട്-തിരുവല്ല റോഡിനെയാണ് തിരുവല്ലയിലുള്ള പുഷ്പഗിരി, ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കും തിരുവല്ല ജനറല്‍ ആശുപത്രി, മെഡിക്കല്‍ മിഷന്‍ ആശുപത്രി, കോളജ്, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെത്തുന്നതിനും ആശ്രയിക്കുന്നത്. റോഡിലെല്ലാംതന്നെ യാത്ര ദുരിതപൂര്‍ണമാകുന്ന തരത്തില്‍ വന്‍കുഴികളാണുള്ളത്. എത്രയുംവേഗം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചീരഞ്ചിറ മൂലേപ്പടി-കൊല്ലമറ്റം റോഡില്‍ അംഗന്‍വാടിക്ക് സമീപത്ത് റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. രാത്രി ഇതുവഴി വാഹനയാത്ര ചെയ്യാനാവാത്ത സ്ഥിതിയാണ്. KTL CHR 2 Road മൂലേപ്പടി-കൊല്ലമറ്റം റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.