\B കോട്ട\Bയം: സുപ്രീംകോടതി വിധിയും നിയമസംവിധാനങ്ങളും മറികടന്ന് ഒരുവിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള സംസ്ഥാനസര്‍ക്കാർ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ത്തഡോക്സ് സഭ. നാളുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി പ്രഖ്യാപിച്ച വിധികൾ രണ്ടുകൂട്ടര്‍ക്കും ഒരുപോലെ ബാധകമാണ്. അത് തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാൻ നിർദേശിക്കേണ്ടതിന് പകരം മറുവിഭാഗത്തെ പ്രീണിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പൊതുജനാഭിപ്രായം തേടുന്നതിലൂടെ സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനോട് സഭ യോജിക്കുന്നില്ല, സഹകരിക്കുന്നുമില്ല. എന്നാല്‍, ജനങ്ങള്‍ എന്ന നിലയില്‍ സഭാംഗങ്ങള്‍ക്കോ അല്ലാത്തവര്‍ക്കോ സ്വന്തമായ നിലയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനെ സഭ വിലക്കുന്നുമില്ല. സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളോടുള്ള സഭയുടെ വിയോജിപ്പ് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചതാണ്. സാംസ്‌കാരിക, രാഷ്ട്രീയ, സാമുദായിക നേതാക്കൾ ഇക്കാര്യത്തില്‍ പ്രതികരിക്കമ്പോള്‍ മലങ്കര സഭയുടെ വ്യവഹാര ചരിത്രവും കോടതി വിധിയുടെ അന്തഃസത്തയും മനസ്സിലാക്കി സംസാരിക്കുന്നത് നല്ലതായിരിക്കും. നാല്‍ക്കവലകളിലും പൊതുസ്ഥലങ്ങളിലും മേശയിട്ടിരുന്ന് ആളുകളെ സമീപിച്ച് പാത്രിയര്‍ക്കീസ് വിഭാഗം ഒപ്പുശേഖരണം നടത്തുന്ന രീതി നാടുനീളെ ദൃശ്യമാണെന്നും മാര്‍ ദീയസ്‌കോറോസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.