അടിമാലി: മകന്‍റെ ആസിഡ് ആക്രമണത്തില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു. വാളറ പഴമ്പിള്ളിച്ചാല്‍ പടിയറ വീട്ടില്‍ ചന്ദ്രസേനനാണ് (60) തിങ്കളാഴ്ച പുലര്‍ച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മാർച്ച് 20ന് രാത്രി വീട്ടില്‍വെച്ച് മകന്‍ വിനീതാണ് (32) ചന്ദ്രസേനനെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപിച്ചത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. മദ്യലഹരിയില്‍ എത്തിയ വിനീത് പിതാവുമായി സ്വത്ത് സംബന്ധിച്ച് വാക്തർക്കത്തിൽ ഏർപ്പെടുകയും തുടര്‍ന്ന് പ്രകോപിതനായി ആസിഡ് ഒഴിക്കുകയുമായിരുന്നു. മുഖത്തും ശരീരത്തും പൊള്ളലേറ്റ നിലയിലാണ് ചന്ദ്രസേനനെ ആശുപത്രിയില്‍ എത്തിച്ചത്. അടിമാലി പൊലീസ് അറസ്റ്റ് ചെയ്ത വിനീത് ദേവികുളം സബ് ജയിലില്‍ റിമാൻഡിലാണ്. ചന്ദ്രസേനന്‍റെ ഭാര്യ: കനകവല്ലി. മകള്‍: ജ്യോതിഷ. idg adi 6 deth news ചിത്രങ്ങള്‍ 1) മരിച്ച ചന്ദ്രസേനന്‍ 2) ആസിഡ് ആക്രമണം നടത്തിയ മകന്‍ വിനീത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.