നവീകരിച്ച ഫെഡറൽ നിലയം പുനഃസമർപ്പണം ഇന്ന്

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ തലയോലപ്പറമ്പിൽ കുടുംബസമ്മേതം താമസിച്ചിരുന്ന ഇന്നത്തെ ഫെഡറൽ നിലയം ബഷീർ ഛായാചിത്രങ്ങളോടും പുസ്തകങ്ങളും ബാങ്കിനുള്ളിൽ ബാങ്ക് ഇടപാടുകാർക്ക് കാണത്തക്ക തരത്തിൽ ബഷീർ സ്മരണ നിലനിർത്തി പുനർനിർമിച്ച ഫെഡറൽ നിലയത്തിന്റെ ഉദ്​ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്​ നടക്കും. 1960 മുതൽ 1964 വരെയാണ് ബഷീർ ഭാര്യ ഫാബിയും മകൾ ഷാഹിനയുമായി ഇന്നത്തെ ഫെഡറൽ നിലയത്തിൽ താമസിച്ചിരുന്നത്. 2001ലാണ് ഫെഡറൽ ബാങ്ക് അധികൃതർ കേരളത്തിലെ പ്രഥമ ബഷീർ സ്മാരകമായി ഫെഡറൽ നിലയം പണിതത്. അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന ജി. കാർത്തികേയനാണ് ഫെഡറൽ നിലയം ഉദ്​ഘാടനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.