കറുകച്ചാല്‍: ശക്തമായി മഴപെയ്താല്‍ നെത്തല്ലൂര്‍ കവലയിൽ വെള്ളക്കെട്ടാണ്. ഇവിടെനിന്ന് വെള്ളം ഒഴുകാന്‍ ഇടമില്ലാത്തതിനാല്‍ മണിക്കൂറുകളോളം ചളിവെള്ളം കെട്ടിക്കിടക്കും. വലിയ മഴപെയ്താല്‍ 20 അടിയോളം ദൂരത്തിലാണ് റോഡിന് ഇരുവശവും നിറഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്നത്. അണിയറപ്പടി ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം മുമ്പ് നെത്തല്ലൂര്‍ കവലക്ക് സമീപത്തെ കലുങ്കിനടിയിലൂടെ പോകുമായിരുന്നു. എന്നാല്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച കലുങ്ക് ചളിയും മാലിന്യവും നിറഞ്ഞ് മൂടിയതോടെ വെള്ളം ഒഴുക്ക് നിലച്ചു. വാഹനങ്ങള്‍ പോകുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കും. ബസ് അടക്കമുള്ള വാഹനങ്ങള്‍ പോകുമ്പോള്‍ കടകളിലേക്കടക്കം വെള്ളം തെറിക്കും. ചളിയിലും ചരലിലും തെന്നി ഇരുചക്രവാഹനങ്ങളടക്കം മുമ്പ് ഇവിടെ അപകത്തില്‍പെട്ടിട്ടുണ്ട്. നെത്തല്ലൂര്‍ കവലയിലെ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.