കോട്ടയം: പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി യേശുവിന്റെ ജറൂസലം നഗരത്തിൽ നൽകിയ രാജകീയ സ്വീകരണത്തെ അനുസ്മരിച്ച് ക്രൈസ്തവർ ഓശാന ആചരിച്ചു. ദേവാലയങ്ങളിൽ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം, കുർബാന എന്നിവ നടന്നു. പൂക്കളുമായിട്ടായിരുന്നു കുട്ടികൾ ദേവാലയങ്ങളിൽ എത്തിയത്. ഓശാനയോടെ വിശുദ്ധ വാരാചരണത്തിനും തുടക്കമായി. മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് അരമന മാനേജർ ഫാ. യാക്കോബ് തോമസ് കാർമികത്വം വഹിച്ചു. ചങ്ങനാശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. സഹായ മെത്രാൻ മാർ തോമസ് തറയിൽ തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിലും വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരക്കൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലും ഓശാന ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിലെ ഓശാന തിരുക്കർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് കാർമികത്വം വഹിച്ചു. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും മാർ ജേക്കബ് മുരിക്കനും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ബിഷപ് മാർ ജോസ് പുളിക്കനും ഓശാന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. കോട്ടയം വിമലഗിരി കത്തീഡ്രലിൽ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മുഖ്യകാർമികത്വത്തിലായിരുന്നു ശുശ്രൂഷ. കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്ക് എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ ഓശാന തിരുക്കർമങ്ങൾക്ക് കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ മുഖ്യകാർമികത്വം വഹിച്ചു. പടം KTL PAMPADY 11 പാമ്പാടി വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിലിന്റെ കാർമികത്വത്തിൽ നടന്ന ഓശാന പ്രദക്ഷിണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.