വിഷു പൂജകൾക്ക്​ ശബരിമല നട തുറന്നു

ശബരിമല: മേടമാസ-വിഷു പൂജകൾക്ക്​ ശബരിമല ശ്രീ ധർമശാസ്ത ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകീട്ട്​ അഞ്ചിന്​ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവത ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചു. തിങ്കളാഴ്ച പുലർച്ച അഞ്ചിന്​ ക്ഷേത്രനട തുറക്കും. തുടർന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. തിങ്കളാഴ്ച മുതൽ നട അടക്കുന്ന 18 വരെ ഭക്തർക്ക് ദർശനത്തിന്​ സൗകര്യം ഉണ്ടാകും. ഇത്തവണ മേടം രണ്ടായ 15ന് പുലർച്ചയാണ് വിഷുക്കണി ദർശനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.