ട്രാൻസ്ഫോർമർ റോഡിലേക്ക് ചരിഞ്ഞു

ചാമംപതാൽ: കൊടുങ്ങൂർ-മണിമല റോഡിൽ രണ്ടാംമൈലിൽ ട്രാൻസ്ഫോമർ സ്ഥാപിച്ച വൈദ്യുതി തൂൺ റോഡിലേക്ക് ചരിഞ്ഞു. ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലാണ് ഷാപ്പുപടിക്ക് സമീപത്തെ ട്രാൻസ്ഫോമർ ചരിഞ്ഞത്. ഇതോടെ മേഖലയിൽ വൈദ്യുതിബന്ധവും നിശ്ചലമായി. ട്രാൻസ്ഫോർഫോമർ നിലംപൊത്താതിരുന്നതിനാലും വൈദ്യുതി കമ്പികൾ പൊട്ടിവീഴാത്തതിനാലും വലിയ അപകടം ഒഴിവായി. തിങ്കളാഴ്ച ഉച്ചയോടെ ട്രാൻസ്ഫോർമർ പൂർവസ്ഥിതിയിലാക്കി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കൊടുങ്ങൂർ -മണിമല റോഡ് നവീകരണ ഭാഗമായി കയറ്റം കുറച്ചതോടെ ട്രാൻസ്ഫോർമർ നിന്നിരുന്ന ഭാഗം തിട്ടയായി മാറി. കഴിഞ്ഞയിടെ കെ.എസ്.ഇ.ബി അധികൃതരെത്തി തിട്ട ഇടിച്ചുകളഞ്ഞ് രണ്ട് തൂണുകളിലായി ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്നു. ഇത് കൃത്യമായി ഉറപ്പിക്കാതെ വന്നതാണ് ചരിഞ്ഞുപോകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. KTL VZR 1 KSEB Transformer ചിത്രവിവരണം കൊടുങ്ങൂർ-മണിമല റോഡിൽ രണ്ടാംമൈലിൽ വൈദ്യുതി ട്രാൻസ്ഫോർമർ റോഡിലേക്ക് ചരിഞ്ഞനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.