ആട്ടവും പാട്ടും പിന്നെ അടിയുടെ പൊടിപൂരവും

ഇതു എടുക്കണ്ട...................................... പത്തനംതിട്ട: അരങ്ങിൽ ആട്ടവും പാട്ടും തകർക്കുമ്പോൾ പിന്നിൽ അടിയുടെ പൊടിപൂരം. ഉദ്​ഘാടന ദിവസം മുതൽ വേദിയുടെ പരിസരത്ത്​ തുടങ്ങിയ സംഘർഷം സമാപനമെത്തുമ്പോഴും തുടരുകയാണ്​. തുടർച്ചയായ മൂന്നാം ദിവസവും കലോത്സവവേദിക്ക് സമീപം സംഘർഷമായിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴിന് കാതോലിക്കറ്റ് കോളജിനു സമീപം ഒരു സംഘം യുവാക്കൾ വില്ലീസ് ജീപ്പിലെത്തി അഭ്യാസം കാണിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ചോദ്യംചെയ്ത്​ സ്ഥലത്തുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ രംഗത്തുവന്നതോടെ തമ്മിൽ സംഘർഷമായി. വിവരം അറിഞ്ഞ്​ പൊലീസ് എത്തി യുവാക്കളെയും ജീപ്പും കസ്റ്റഡിയിലെടുത്തു. നഗരത്തിന് സമീപത്തുള്ളവരാണ് ​യുവാക്കൾ. കോളജ്​ പരിസരത്തും റിങ്​ റോഡിലും പലസമയത്തായി ഇരുവിഭാഗം തമ്മിൽ സംഘർഷം നടന്നു. കലോത്സവം ഉദ്ഘാടന ദിവസം രാത്രി റോയൽ ഓഡിറ്റോറിയത്തിന് സമീപം കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കല്ലേറിൽ ഒരു പൊലീസുകാരനും പരിക്കേറ്റു. ശനിയാഴ്ച രാത്രി രണ്ടാം നമ്പർ വേദിയായ റോയൽ ഓഡിറ്റോറിയത്തിന് സമീപം വീണ്ടും ബഹളമുണ്ടായി. സംഘർഷങ്ങളുടെ തുടർച്ചയെന്നോണം ഞായറാഴ്ച രാത്രി കോളജിലെ എസ്​.എഫ്.ഐ യൂനിറ്റ്​ സെക്രട്ടറി അങ്ങാടിക്കൽ വടക്ക്​ സ്വദേശി കിരണിന്‍റെ വീടിനുനേർക്ക്​ ആക്രമണം ഉണ്ടായി. ബൈക്കിൽ വന്ന സംഘം വീടിന്‍റെ ജനലുകൾ അടിച്ചു​തകർത്തു. കലോത്സവം സി.പി.എമ്മും അവരുടെ വിദ്യാർഥി യൂനിയനും ചേർന്ന്​ പാർട്ടി മേളയാക്കിയെന്ന്​ തുടക്കം മുതലേ ആ​ക്ഷേപം ഉയരുന്നുണ്ട്.​ ഇതിനിടെ സംഘാടനത്തിലെ പോരായ്മകൾ മത്സരങ്ങളെയും ബാധിച്ചു. രാത്രി വൈകി നടന്ന സംഘനൃത്തത്തിന്‍റെ ഫലം​ വന്നപ്പോൾ ഒന്നാം സ്ഥാനത്തെച്ചൊല്ലി വേദിക്ക് ​മുന്നിൽ മു​ദ്രാവാക്യം വിളിയും വലിയ ബഹളവുമായിരുന്നു. വേദിയിൽ ഇന്ന്​ വേദി 1 ജില്ല സ്​റ്റേഡിയം (സുഗതകുമാരി നഗർ): രാവിലെ 9.00 ഒപ്പന, വൈകീട്ട്​ 7.00 സമാപന സമ്മേളനം വേദി 2 റോയൽ ഓഡിറ്റോറിയം (നെടുമുടി വേണുനഗർ): രാവിലെ 9.00 മിമിക്രി വേദി 3 കോളജ്​ ഓഡിറ്റോറിയം (ക്രിസോസ്​​റ്റം തിരു​മേനി നഗർ): രാവിലെ 9.00 കഥാപ്രസംഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.