സ്വാതന്ത്ര്യസമര നിഘണ്ടു: 'ഐ.സി.എച്ച്.ആര്‍ തീരുമാനം വേദനജനകം'

കോട്ടയം: മലബാര്‍ സമരപോരാളികളെ സ്വാതന്ത്ര്യസമര നിഘണ്ടുവിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം വേദനജനകവും മുസ്​ലിം സമൂഹത്തോടുള്ള അവഹേളനവും ആണെന്ന് കേരള മുസ്​ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ്​ എം.ബി. അമീൻഷാ. രാജ്യത്തിന്‍റെ ചരിത്രത്തിലെ വിപ്ലവപോരാളികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്​ലിയാര്‍ ഉൾപ്പെടെയുള്ള ധീര രക്തസാക്ഷികളെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഇന്ത്യയിലെ മുഴുവൻ സ്വാതന്ത്ര്യസമര ചരിത്രത്തോടുള്ള അവഹേളനമാണെന്നും സംഘ്​പരിവാറിന്‍റെ മുസ്​ലിംവിരുദ്ധതയുടെ പ്രതിഫലനവും ഹിന്ദുത്വ രാഷ്ട്രനിര്‍മിതിക്കായുള്ള അജണ്ടയുടെ ഭാഗമായി വ്യാജ ചരിത്രനിര്‍മാണത്തിന്​ സംഘ്​പരിവാര്‍ ചരിത്രസത്യത്തെ വക്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ആ ഉത്തരവാദിത്തം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) ഏറ്റെടുത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.