വൈക്കം: കാർ നിയന്ത്രണംതെറ്റി കലുങ്കിനു സമീപത്തുകൂടി കടന്നുപോകുന്ന ജലവിതരണ പൈപ്പിലേക്ക് ഇടിച്ചുകയറി. കാർ ചളിനിറഞ്ഞ തോട്ടിലേക്ക് വീഴാതിരുന്നതിനാൽ ആളപായമൊഴിവായി. വൈക്കം വല്ലകത്ത് ഇറോസ് എണ്ണക്കടക്ക് സമീപത്തെ കലുങ്കിനോടുചേർന്ന ജലവിതരണ പൈപ്പിലേക്ക് ഞായറാഴ്ച രാത്രി 12.15 ഓടെയാണ് കാർ ഇടിച്ചുകയറിയത്. ഉദയനാപുരം സ്വദേശി കണ്ണൻ തലയോലപ്പറമ്പിൽനിന്ന് വൈക്കത്തേക്ക് വരുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് വാടകക്ക് താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേർന്ന് കാറിന്‍റെ ഡോർ ബലമായി തുറന്നാണ് കണ്ണനെ പുറത്തെടുത്തത്. കലുങ്കിലോ മറ്റുസ്ഥലങ്ങളിലോ ഇടിക്കാതെ യത് മൂലം കാർ ഓടിച്ചിരുന്ന ആൾക്ക് പരിക്കേറ്റില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെതുടർന്ന് ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം ചോർന്നതിനാൽ ജലവിതരണ പൈപ്പിലെ വാൽവ് അധികൃതർ അടച്ചു. അഗ്നിരക്ഷസേനയുടെ സഹായത്തോടെ ജെ.സി.ബി ഉപയോഗിച്ചാണ് കാർ റോഡിലെത്തിച്ചത്. ഡി.ഐ പൈപ്പ് അപകടത്തിൽ തകർന്നതിനാൽ വൈക്കം നഗരസഭ, സമീപപ്രദേശങ്ങളിൽ രണ്ടുദിവസം ജലവിതരണം മുടങ്ങും. പണി പൂർണമായി നടത്തിയശേഷം ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് ജല അതോറിറ്റി എൻജിനീയർ അറിയിച്ചു. പടം: KTL Car വല്ലകത്ത് കലുങ്കിനോട് ചേർന്ന് കടന്നുപോകുന്ന ജലവിതരണ പൈപ്പിലേക്ക് നിയന്ത്രണംതെറ്റി ഇടിച്ചുകയറിയ കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.