കോട്ടയം: പണിമുടക്കിൽ പൂർണമായി അടഞ്ഞ് കലക്ടറേറ്റ്. ജില്ല കലക്ടർ, എ.ഡി.എം എന്നിവരെ കൂടാതെ രണ്ട് ജീവനക്കാർ മാത്രമാണ് ജില്ല ഭരണസിരാകേന്ദ്രത്തിലെത്തിയത്. ദുരന്തനിവാരണ വകുപ്പിലെ ജീവനക്കാരാണ് ഇരുവരും. മറ്റ് എല്ലാ സെക്ഷനിലെയും ജീവനക്കാർ പൂർണമായും വിട്ടുനിന്നു. ജീവനക്കാർ ഉണ്ടാവില്ലെന്ന് വ്യക്തമായിരുന്നതിനാൽ വിവിധ ആവശ്യങ്ങളുമായി ആരും എത്തിയുമില്ല. സജീവമാകാതെ കുമരകം കോട്ടയം: പണിമുടക്കിൽനിന്ന് ടൂറിസം മേഖലയെ ഒഴിവാക്കിയിരുന്നെങ്കിലും സജീവമാകാതെ കുമരകം. ഹൗസ്ബോട്ട് തൊഴിലാളികളടക്കം പണിമുടക്കിൽനിന്ന് വിട്ടുനിന്നെങ്കിലും കാര്യമായി സഞ്ചാരികളെത്തിയില്ല. തിങ്കളാഴ്ച 15 ഹൗസ് ബോട്ടുകൾ മാത്രമായിരുന്നു സവാരി നടത്തിയത്. 80ഓളം ബോട്ടാണ് ഇവിടെയുള്ളത്. കുമരകത്തെ ഹോട്ടലുകളിലും നാമമമാത്രമായിരുന്നു സഞ്ചാരികൾ. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതും പണിമുടക്കിനോടുള്ള ഭീതിയുമാണ് സഞ്ചാരികൾ എത്താതിരിക്കാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു. ശിക്കാരികളടക്കമുള്ള മറ്റ് ബോട്ടുകളിലും നാമമാത്രമായിരുന്നു സഞ്ചാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.