കാഞ്ഞിരപ്പള്ളി/മുണ്ടക്കയം: കോർപറേറ്റുകളെ ഉപയോഗിച്ച് നാടിന്‍റെ സ്വത്തുക്കൾ പിടിച്ചെടുക്കാനും ആർ.എസ്.എസിനെ വളർത്താനുമാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ജെ. തോമസ്. പൊതുപണിമുടക്കിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും നടന്ന യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടാർക്കാകെ നല്ല അഭിപ്രായമുള്ള എൽ.ഐ.സിയെപ്പോലും കേന്ദ്രസർക്കാർ വിറ്റഴിച്ചു. 21 പൊതുമേഖലാസ്ഥാപനങ്ങളും വിറ്റഴിച്ചു. ഏറ്റവും അവസാനം കൊച്ചി തുറമുഖവും വിൽക്കാൻ പോകുന്നു. തൊഴിലാളികളുടെനേരെ കരിനിയമങ്ങൾ ഓരോന്നായി ചാർജ് ചെയ്ത് ജോലി, വിനോദം, വിശ്രമം എന്നിവയുടെ ദിവസവും എട്ടുമണിക്കൂർ വീതമെന്ന സമയക്രമവും തെറ്റിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. തൊഴിൽനിയമങ്ങൾ ബലികഴിക്കുന്നവരെ അധികാരത്തിൽനിന്ന് പുറത്താക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കെ.ജെ. തോമസ് പറഞ്ഞു. ചിത്രം: KTL Mdkym പൊതുപണിമുടക്കിന്‍റെ ഭാഗമായി മുണ്ടക്കയത്ത് നടന്ന യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.