കോട്ടയം: തിരുനക്കര പൂരത്തിനിടെ പോക്കറ്റടിക്കാന്‍ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. കൊല്ലം മാമ്മൂട് കൂവേരി താഴയിൽ വീട്ടിൽ അമ്പലം പ്രസാദ്, പുത്തൂർ ആനന്ദഭവനം സത്യശീലൻ പിള്ള, തിരുവനന്തപുരം കഠിനംകുളം പുതുവൽപുരയിടം നീരജ് വീട്ടിൽ അൻസൽ എന്നിവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിയുടെ രഹസ്യസ്‌ക്വാഡാണ് പിടികൂടിയത്. ഇവർ വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്. KTL Prathikal അറസ്റ്റിലായ പ്രസാദ്, സത്യശീലൻ പിള്ള, അൻസൽ --- നഷ്ടപ്പെട്ട പണം ഉടമക്കുനൽകി Must.... ഗാന്ധിനഗർ: നഷ്ടപ്പെട്ട പണം ഉടമയെ കണ്ടുപിടിച്ച് തിരികെനൽകി മെഡിക്കൽ കോളജിലെ സുരക്ഷവിഭാഗം ജീവനക്കാർ. ഇതിലൂടെ ഏറ്റുമാനൂർ കാട്ടത്തിമല സ്വദേശി പ്രകാശിന്‍റെ നഷ്ടപ്പെട്ട പണമാണ് തിരികെലഭിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്ക് ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയതായിരുന്നു. ഇതിനിടെ പ്രകാശിന്‍റെ പോക്കറ്റിൽനിന്ന് പണം നഷ്ടപ്പെട്ടിരുന്നു. എക്സ്റേക്ക് പണംനൽകാൻ ശ്രമിക്കുമ്പോഴാണ് വിവരം അറിയുന്നത്. വിവരം സുരക്ഷ ജീവനക്കാരെ അറിയിച്ചു. തുടർന്ന് സ്റ്റാഫ് നഴ്സ് ഷൈൻ മാത്യുവിന്റെയും സെക്യൂരിറ്റി ഓഫിസർ ജിജിമോന്റെയും സാന്നിധ്യത്തിൽ ആശുപത്രി അറ്റൻഡർ സുബൈർ പണം കൈമാറി. ----- പടം: KTL Money ഏറ്റുമാനൂർ സ്വദേശി പ്രകാശിന് ആശുപത്രി അറ്റൻഡർ സുബൈർ പണം കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.