പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ബഹുമതി

ചങ്ങനാശ്ശേരി: പായിപ്പാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ് (നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് ) ബഹുമതി ലഭിച്ചു. 90 ശതമാനം പോയന്‍റാണ്​ നേടിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇടയിൽ കിട്ടിയ അംഗീകാരം കേരളത്തിലെ ഇടതുസർക്കാർ ആരോഗ്യമേഖലയിൽ ഉടപെടുന്ന മികച്ച പ്രവർത്തനങ്ങളുടെ ഫലമാണെന്നും ഈ അംഗീകാരം ആരോഗ്യപ്രവർത്തകർക്ക് ഊർജം നൽകുമെന്നും പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ.ഡി. മോഹനൻ പറഞ്ഞു. ഔട്ട്‌ പേഷ്യൻറ് ഡിപ്പാർട്മെന്‍റ്​, ജനറൽ അഡ്മിനിസ്ട്രേഷൻ, ലാബിന്‍റെ പ്രവർത്തനങ്ങൾ, നാഷനൽ ഹെൽത്ത് മിഷന്‍റെ പ്രവർത്തനങ്ങൾ, ഫീൽഡ്തല പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് പരിശോധന നടത്തിയത്. KT L CHR 6 FHC പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.