കാഞ്ഞിരപ്പള്ളി: കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ മേഖലകളിലെ പ്രകൃതിക്ഷോഭ ദുരന്തത്തിൽ ഭവനരഹിതരായ 10 കുടുംബങ്ങൾക്ക് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നിർമിച്ചുനൽകുന്ന ദക്ഷിണ ഭവനങ്ങളിൽ പൂർത്തിയായ ആറു വീടുകളുടെ താക്കോൽദാനം മാർച്ച് 30ന് നടക്കും. സ്വാഗതസംഘ രൂപവത്കരണ യോഗം തിരുവനന്തപുരം ബീമാപള്ളി ചീഫ് ഇമാം മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇ.എ. അബ്ദുന്നാസർ മൗലവി അധ്യക്ഷതവഹിച്ചു. പദ്ധതി കൺവീനർ സി.എ. മൂസ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് സക്കീർ, പാങ്ങോട് ഖമറുദ്ദീൻ മൗലവി, അബ്ദുൽ മജീദ് മൗലവി, നാസർ മൗലവി, ഒ. അബ്ദുൽ റഹ്മാൻ മൗലവി, ഷംസുദീൻ മന്നാനി, ജമാഅത്ത് പ്രസിഡന്‍റ് അബ്ദുസ്സലാം, ഷഹീർ മൗലവി തൊടുപുഴ, സൈനുദ്ദീൻ മൗലവി പത്തനംതിട്ട, ഇസ്മായിൽ മൗലവി, ഹബീബ് മുഹമ്മദ് മൗലവി, സഫറുല്ല മൗലവി, സുബൈർ മൗലവി, നൗഫൽ മൗലവി, ഷാജഹാൻ മൗലവി തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ് ഇ.എ. അബ്ദുൽ നാസർ മൗലവി ചെയർമാനും വെച്ചൂച്ചിറ നാസർ മൗലവി കൺവീനറായും 101അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. KTLWBL Dakshina Bhavanam സ്വാഗതസംഘ രൂപവത്കരണ യോഗം കാത്തിരപ്പള്ളി നൈനാർ മസ്ജിദ് അങ്കണത്തിൽ തിരുവനന്തപുരം ബീമാപള്ളി ചീഫ് ഇമാം മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.