എരുമേലി: തെക്ക് വില്ലേജ് പുതിയ ഓഫിസ് നിർമാണത്തിന് 44 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. സ്മാർട്ട് വില്ലേജ് ഓഫിസായിട്ടാകും പുതിയ ഓഫിസ് പൂർത്തീകരിക്കുക. ജില്ലയിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള വില്ലേജാണ് എരുമേലി തെക്ക് വില്ലേജ്. നിലവിൽ എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് വക ഷോപ്പിങ് കോംപ്ലക്സ് സമുച്ചയത്തിന്‍റെ രണ്ടാംനിലയിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. എരുമേലി ഗെസ്റ്റ് ഹൗസിനു സമീപത്തുള്ള 10 സെന്‍റ് സ്ഥലത്താണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിക്കുകയെന്ന് എം.എൽ.എ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.