മണൽ കടത്ത്: രണ്ടുപേർ അറസ്റ്റിൽ

മുണ്ടക്കയം: മണിമലയാറ്റിൽനിന്ന്​ മണൽ കടത്താൻ ശ്രമിച്ച രണ്ടുപേരെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. കുറുവാമൂഴി അമ്പരപ്പു കോളനി ചെൻചേരിയിൽ സജിമോൻ (48), കണ്ണിമല പാറമട ഇല്ലിക്കപറമ്പിൽ ബൈജു രാജു (42) എന്നിവരാണ് പിടിയിലായത്. കൊരട്ടി ഉറുമ്പിപാലത്തിന് സമീപത്തുനിന്ന്​ ടിപ്പർ ലോറിയിൽ മണൽ കയറ്റുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.ഐ ഷൈൻകുമാർ, എസ്.ഐ ടി.ഡി. മനോജ് കുമാർ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ രഞ്ജിത് എസ്. നായർ, റോബിൻ തോമസ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.