കോട്ടയം: 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം' തലക്കെട്ടിൽ ബൈത്തുസ്സകാത്ത് കേരള സംഘടിപ്പിക്കുന്ന കാമ്പയിന്‍റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ് എ.എം. അബ്ദുസ്സമദ് അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി മുഖ്യപ്രഭാഷണം നിർവഹിച്ചു. ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഉമർ ആലത്തൂർ പദ്ധതി വിശദീകരിച്ചു. ജില്ല സെക്രട്ടറി സൈഫുദ്ദീൻ സ്വാഗതവും ജില്ല കോഓഡിനേറ്റർ പി.എ. നൗഷാദ് നന്ദിയും പറഞ്ഞു. KTL JAMA ATH- ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സകാത്ത് സെമിനാറിൽ സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.