കോട്ടയം: സ്വകാര്യ ബസില്‍ യുവതിയെ ശല്യംചെയ്ത യുവാക്കളെ പൊലീസ് പിടികൂടി. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ മുട്ടമ്പലം സ്വദേശി ശരത്ത് (സൂര്യന്‍ -23), അനക്സ് ഷിബു (25) എന്നിവരെയാണ് പിടികൂടിയത്. നാളുകള്‍ക്കുമുമ്പ് കെ.ഡി ജോമോന്‍ കൊലപ്പെടുത്തിയ ഷാന്‍ എന്ന യുവാവിന്‍റെ സുഹൃത്തും ഗുണ്ടാ സംഘത്തലവനുമാണ് സൂര്യന്‍. ചൊവ്വാഴ്ച വൈകീട്ട് നഗരത്തില്‍ നിന്നും ബസില്‍ കയറിയ യുവതിയെ സൂര്യനും അനക്സും ചേര്‍ന്ന് ശല്യം ചെയ്തു. ഇതു ബസ് കണ്ടക്ടര്‍ ചോദ്യം ചെയ്തു. ഇതോടെ രണ്ടുപേരും ചേര്‍ന്ന് കണ്ടക്ടറെ മര്‍ദിക്കുകയായിരുന്നു. ബസിലെ യാത്രക്കാര്‍ ഇടപെട്ടതോടെ പ്രതികള്‍ രക്ഷപ്പെട്ടു. പീന്നിട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാങ്ങാനത്ത് നിന്നും പ്രതികളെ പിടികൂടിയത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. KTL Prathi 1, KTL Prathi 2 പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.