ഉത്രം മഹോത്സവം: ശബരിമലയിൽ ഇന്ന്​ കൊടിയേറ്റ്​

ശബരിമല: പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമലയിൽ നട തുറന്നു. ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചിന്​ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെ‍ളിച്ചു. കൊല്ലം ശക്തികുളങ്ങര ധർമശാസ്ത ക്ഷേത്രത്തിൽനിന്ന് കൊണ്ടുവന്ന കൊടിക്കൂറ സമർപ്പണവും നടന്നു. ഉത്സവ കൊടിയേറ്റ് ദിനമായ ബുധനാഴ്ച പുലര്‍ച്ച അഞ്ചിന്​ നട തുറക്കും. ശേഷം പതിവ് അഭിഷേകവും മറ്റുപൂജകളും തുടര്‍ന്ന് ബിംബ ശുദ്ധിക്രിയയും കൊടിയേറ്റ് പൂജയും നടക്കും. രാവിലെ 10.30 നും 11.30 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് ഉത്സവ കൊടിയേറ്റ്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റ്​ നിർവഹിക്കും. 17 നാണ്​ പള്ളിവേട്ട. 18ന് ഉച്ചക്ക് ഉത്സവ സമാപനത്തോടനുബന്ധിച്ച്​ പമ്പയില്‍ ആറാട്ടും നടക്കും. ബുധനാഴ്ച മുതല്‍ നട അടക്കുന്ന 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിന്​ സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15,000 ഭക്തര്‍ക്ക് ദര്‍ശനത്തിന്​ അവസരം നല്‍കും. കൂടാതെ, നിലക്കലില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സ്പോട്ട് ബുക്കിങ്​ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.