മുട്ടം (ഇടുക്കി): വനിതദിനത്തിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം. തൊടുപുഴ-മുട്ടം ഇല്യാരി സ്വദേശിനി വാഴമലയിൽ സോനക്കാണ് (25) ഭർത്താവിന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവ് മുട്ടം പള്ളിക്കത്തൊട്ടിയിൽ രാഹുൽ രാജിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. എട്ടുവർഷം മുമ്പ് വിവാഹിതയായ സോന ഏഴുവർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. ചൊവ്വാഴ്ച രാവിലെ മഞ്ഞപ്രയിൽ സോന താമസിക്കുന്ന വീട്ടിലെത്തിയാണ് ദേഹത്ത് ആസിഡ് ഒഴിച്ചത്. മുഖത്തും നെഞ്ചിലും അടക്കം 30 ശതമാനത്തോളം പൊള്ളലേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് പ്ലാസ്റ്റിക് കുപ്പിയിലാക്കി കൊണ്ടുവന്ന രാഹുൽ സംസാരിക്കെ സോനയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെട്ട രാഹുലിനെ പിന്നീട് പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.