(Photo) ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വേലകളി നിയോഗമാക്കി കാട്ടാമ്പാക്ക് കരക്കാർ. രണ്ട് മുതല്‍ ഒമ്പതാം ഉത്സവദിവസം വരെ വൈകീട്ട് കാഴ്ചശ്രീബലിയോടനുബന്ധിച്ചാണ് വേലകളി. പടിഞ്ഞാറെനടയില്‍ എഴുന്നള്ളി നില്‍ക്കുന്ന ഏറ്റുമാനൂരപ്പന്‍റെ മുന്നില്‍ കുമ്പിടലോടെ ക്ഷേത്രമൈതാനിയില്‍നിന്ന് ആരംഭിക്കുന്ന വേലകളി ശ്രീകൃഷ്ണന്‍കോവില്‍ വഴി വില്ലുകുളത്തിലെത്തി അവിടെനിന്ന് ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തു കൂടി തെക്കേനടയിലെത്തി സമാപിക്കും. ഏറ്റുമാനൂരപ്പന്‍ കാട്ടാമ്പാക്ക് തേവര്‍ത്തുമലയില്‍ സ്വയംഭൂവായി എന്നും അവിടെ മഠത്തില്‍ കുടുംബംവക ക്ഷേത്രത്തില്‍ മുന്നേമുക്കാല്‍ നാഴിക ഇരുന്നശേഷം ഏറ്റുമാനൂരിലേക്ക് പോന്നു എന്നുമാണ് വിശ്വാസം. ഏറ്റുമാനൂരപ്പന് അകമ്പടിയേകിയ കളരിക്കാരെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളാണ് വേലകളിക്കാരുടെത്. കാട്ടാമ്പാക്കിലെ ഇരുപതോളം കുടുംബക്കാര്‍ മഠത്തില്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള കളരിയില്‍ വേലകളി അഭ്യസിച്ചുവരുന്നുണ്ട്. മറ്റ് പല ക്ഷേത്രങ്ങളില്‍നിന്ന് പ്രതിഫലം വാങ്ങാറുണ്ടെങ്കിലും ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അവകാശമെന്ന നിലയില്‍ വഴിപാടായാണ് ഇവര്‍ വേലകളി നടത്തുന്നത്. പടം - ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടന്ന വേലകളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.