അടൂർ: ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രനാണ് (27) വെട്ടേറ്റത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകീട്ട് ആറിന് മലങ്കാവിലേക്ക് പോകുംവഴി മാഞ്ഞാലിൽവെച്ചാണ് രണ്ടുപേർ ചേർന്ന് സുനിലിനെ ആക്രമിച്ചത്. ബൈക്ക് തടഞ്ഞുനിർത്തിയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പുറത്ത് പരിക്കേറ്റ സുനിലിനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം ശ്രീനി എസ്. മണ്ണടി ആരോപിച്ചു. പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വാപ്നിൽ മധുകർ സംഭവ സ്ഥലത്തെത്തി. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ശക്തമായ പൊലീസ് പട്രോളിങ് ഏർപ്പെടുത്തി. എസ്.പിയുടെ സ്ട്രൈക്കർ ഫോഴ്സ്, അടൂർ, കൊടുമൺ, കൂടൽ, പന്തളം, ഏനാത്ത് സ്റ്റേഷനുകളിൽനിന്നുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.