കപ്പകൃഷി തീയിട്ട് നശിപ്പിച്ചതായി പരാതി

കങ്ങഴ: പാട്ടമെടുത്ത് ചെയ്ത ഒരേക്കറോളം സ്ഥലത്തെ . കങ്ങഴ ഒറ്റതെങ്ങില്‍വീട്ടില്‍ ഇസ്മായിലിന്‍റെ കൃഷിയാണ് കത്തിനശിച്ചത്. അഞ്ഞൂറിലേറെ മൂട് കപ്പ കത്തിനശിച്ചു. അഞ്ചാനി തൂപ്പനാമല വിജയന്‍റെ ഒരേക്കറോളം സ്ഥലത്താണ് ഇസ്മായില്‍ കൃഷി ചെയ്തിരുന്നത്. 1500 മൂട് കപ്പയാണ് കൃഷി ചെയ്തിരുന്നത്. ഇതില്‍ 1000 മൂട് ഇസ്മായില്‍ നേരത്തേ വിറ്റിരുന്നു. പറിക്കാൻ നിര്‍ത്തിയിരുന്ന പാകമായ കപ്പയാണ് ആരോ കഴിഞ്ഞ ദിവസം തീയിട്ട് നശിപ്പിച്ചത്. ഈ സ്ഥലം മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കിയതായും അയാളാണ് കൃഷിയിടത്തില്‍ തീയിട്ടതെന്നുമാണ് ഇസ്മായില്‍ ആരോപിക്കുന്നത്. കൂടാതെ 1000 കിലോയോളം കപ്പ ഇയാള്‍ പറിച്ചുവിറ്റതായും പറയുന്നു. ഇസ്മായില്‍ കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കി. ......... കത്തിനശിച്ച കപ്പകൃഷിക്ക് സമീപം ഇസ്മായില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.