വൈക്കം: വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷിചെയ്ത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് നൽകി മാതൃകയായി വൈക്കം പള്ളിപ്രത്തുശ്ശേരി സെന്‍റ് ലൂയീസ് യു.പി സ്കൂൾ വിദ്യാർഥികളായ ശിഖ സുധീറും നിഖ സുധീറും. ആറാം ക്ലാസിലും നഴ്സറിയിലും പഠിക്കുന്ന കുട്ടികൾ കൃഷികാര്യങ്ങളിൽ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ താൽപര്യം മനസ്സിലാക്കിയ സ്കൂൾ അധികൃതരും രക്ഷിതാക്കളും മികച്ച പ്രോത്സാഹനമാണ് ഇവർക്ക് നൽകിയത്. കോവിഡ് മൂലം സ്കൂൾ അടച്ചിട്ടകാലത്ത് കൃഷിപ്പണിക്ക് ശിഖയും നിഖയും സമയം മാറ്റിവെച്ചു. ചീര, തക്കാളി, പച്ചമുളക്, വെണ്ട എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. വീട്ടുമുറ്റവും വീടിൻെറ ടെറസുമാണ് കൃഷിയിടങ്ങൾ. ശിഖയുടെയും നിഖയുടെയും മാതാപിതാക്കളായ സുധീറും രാജിയും സ്കൂളിലെ പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്, അധ്യാപികമാരായ സ്റ്റെല്ല ജോസഫ്, സിസ്റ്റർ സ്മിത പൗലോസ്, സിസ്റ്റർ റിറ്റി പോൾ, റെജി ജോസഫ്, കെ.ജെ. ജിൻസി എന്നിവർ വീട്ടിലെത്തി പച്ചക്കറികൾ ഏറ്റുവാങ്ങി. പടം: കുട്ടികൾ കൃഷിചെയ്ത പച്ചക്കറികൾ സ്കൂൾ ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫിന്‍റെ നേതൃത്വത്തിൽ സ്വീകരിക്കാൻ എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.