റോഡ് ഉദ്ഘാടനം ചെയ്തു

പത്തനാട്: കങ്ങഴ പഞ്ചായത്തിലെ മുതുമരം-പാലക്കൽ റോഡി‍ൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത്​ അംഗം ഹേമലത പ്രേം സാഗർ നിർവഹിച്ചു. ജില്ല പഞ്ചായത്തിൽനിന്ന്​ 10 ലക്ഷം രൂപ അനുവദിച്ചാണ് കങ്ങഴ പഞ്ചായത്ത് 11ആം വാർഡിൽപ്പെടുന്ന മുതുമരം-പാലക്കൽ റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. റംലാബീഗം, വൈസ് പ്രസിഡന്‍റ്​ എ.എം. മാത്യു ആനിത്തോട്ടം, മുഹമ്മദ് ഹനീഫ, അനീഷ് പാലക്കൽ, രാജു മാത്യു, അബ്ദുസ്സലാം, ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. പടം മുതുമരം-പാലക്കൽ റോഡ്​ ഉദ്ഘാടനം ജില്ല പഞ്ചായത്ത്​ അംഗം ഹേമലത പ്രേം സാഗർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.