പള്ളിക്കത്തോട്: പള്ളിക്കത്തോട് സ്‌റ്റേഷനില്‍ അഡീഷനല്‍ എസ്.ഐയും വനിത പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുണ്ടായ തര്‍ക്കത്തിലും കൈയാങ്കളിയിലും വകുപ്പുതല നടപടി. അഡീഷനല്‍ എസ്.ഐയെ ചിങ്ങവനത്തേക്കും വനിത പൊലീസുകാരിയെ മുണ്ടക്കയത്തേക്കും ജില്ല പൊലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് സ്ഥലംമാറ്റി. അഞ്ചുദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് നിർദേശവും നല്‍കി. കഴിഞ്ഞ ഞായറാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ അഡീഷനല്‍ എസ്.ഐയും പൊലീസുകാരിയും തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ എത്തുകയായിരുന്നു. വനിത പൊലീസുകാരിയുടെ ഫോണിലേക്ക് അഡീഷണല്‍ എസ്.ഐ സന്ദേശം അയച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.