ചാത്തൻകുളത്ത് വിതരണം ചെയ്യുന്നത് മലിന ജലമെന്ന്​ സി.പി.ഐ

പാലാ: മീനച്ചിൽ പഞ്ചായത്തിലെ ചാത്തൻകുളം കുടിവെള്ള പദ്ധതിയിൽ നിന്നും വിതരണം ചെയ്യുന്നത് ചളി കലർന്ന മലിനജലമാണെന്ന്​ ഇത്​ പരിഹരിക്കാൻ അടിയന്തരനടപടി വേണമെന്നും സി.പി.ഐ ചാത്തൻകുളം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായ കിണർ വൃത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോമിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബിജു തോമസ്, ടി.ബി. ബിജു ഗിരീഷ് സി.പി., സന്തോഷ്‌ കെ.ബി., എന്നിവർ സംസാരിച്ചു. സന്തോഷ്‌ കെ.ബിയെ സെക്രട്ടറിയായും അനീഷ് തോമസിനെ അസ്സിസ്റ്റന്റ് സെക്രട്ടറിയായും തെരെഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.