കാഞ്ഞിരപ്പള്ളി: കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച കരിമ്പുകയം കുടിവെള്ള പദ്ധതി പൊതുജനങ്ങൾക്ക് ബാധ്യതയായി മാറിയെന്ന് കോൺഗ്രസ് ആനക്കല്ല് അഞ്ചാം വാർഡ് കമ്മിറ്റി ആരോപിച്ചു. കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ കരിമ്പുകയം പദ്ധതിയിൽ നിന്നും ജനങ്ങൾക്ക് ഒരുതുള്ളി വെള്ളം പോലും കിട്ടുന്നില്ല. പദ്ധതിയുടെ പൈപ്പുകൾ നിരന്തരം പൊട്ടുന്നതുമൂലം റോഡ് തകരുന്നതും പതിവാണ്. ക്രമക്കേടുകളാണ് തുടർച്ചയായി പൈപ്പുകൾ പൊട്ടാൻ കാരണം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്‍റ് ഷാജി പെരുന്നേപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്‍റ് റോണി കെ.ബേബി ഉദ്ഘാടനം ചെയ്തു. ജോബ് കെ.വെട്ടം, മാത്യു കുളങ്ങര, രാജേഷ് രാഘവൻ, പ്രസാദ് കുളത്തിങ്കൽ, തങ്കച്ചൻ ഒറീത്തായിൽ, അനീഷ് കൊല്ലിയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.