leeeeeeaddddddd കോട്ടയം: ജില്ല പൊലീസിന്‍റെ കൈവശ ഭൂമിയിൽ റവന്യൂ വിഭാഗം അവകാശമുന്നയിച്ച വിഷയത്തിൽ സംസ്ഥാന സർക്കാർ നയപരമായ തീരുമാനമെടുത്താൽ പ്രശ്നം പരിഹരിക്കാം. സംസ്ഥാനത്തൊട്ടാകെ മറ്റ് ജില്ലകളിലും സമാന പ്രശ്നം ഉയർന്ന സാഹചര്യത്തിലാണ് നയപരമായ ഇടപെടൽ തേടുന്നത്. ജില്ലയിൽ ഈരാറ്റുപേട്ടയടക്കം പൊലീസ് സ്റ്റേഷനുകളിലും ഇതേ പ്രശ്നമുണ്ട്. നിലവിൽ ബഹുഭൂരിപക്ഷം പൊലീസ് സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നത് 'റവന്യൂ പുറമ്പോക്ക് പൊലീസ് കൈവശം' എന്ന പ്രമാണ ഭൂമിയിലാണ്. പൊലീസ് സ്റ്റേഷന് സ്വന്തമായി ഭൂമിയുള്ളത് ചിലയിടങ്ങളിൽ മാത്രമാണ്. ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം അധികാരത്തർക്കം ഉയരാനിടയുണ്ട്. കോട്ടയത്ത് പൊലീസ് സ്റ്റേഷൻ വികസനത്തിനായി മാറ്റിവെച്ച ഭൂമിയിലാണ് റവന്യൂ വിഭാഗം ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വെയർഹൗസിന് സ്ഥലം കണ്ടെത്തിയതെന്നാണ് പൊലീസിനെ ചൊടിപ്പിച്ചത്. കോട്ടയത്ത് ഒറ്റ സർവേ നമ്പറിലെ ഭൂമിയിലാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, എസ്.പി ഓഫിസ്, വിജിലൻസ് ഓഫിസ്, പ്ലാനിങ് ബോർഡ് ഓഫിസ്, സി.ബി.സി.ഐ.ഡി ഓഫിസ് തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്നത്. ഇതിൽനിന്ന് രണ്ടേക്കർ ഭൂമി വർഷങ്ങൾക്കുമുമ്പ് കോടതി സമുച്ചയം നിർമിക്കാൻ വിട്ടുകൊടുത്തിരുന്നു. ഒരുവർഷത്തിനകം നിർമാണപ്രവൃത്തി നടത്തിയില്ലെങ്കിൽ ഭൂമി റവന്യൂ വകുപ്പിന് തിരിച്ചെടുക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഇതുവരെ നിർമാണം നടന്നിട്ടില്ല. ഈ ഭൂമി റവന്യൂ വകുപ്പിന് ഏറ്റെടുക്കാമെന്നിരിക്കെയാണ് തങ്ങളുടെ ഭൂമിയിൽ ബോർഡ് സ്ഥാപിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. സൈബർ പൊലീസ് സ്റ്റേഷൻ, വനിത പൊലീസ് സ്റ്റേഷൻ, ടെലി കമ്യൂണിക്കേഷൻ ഓഫിസ് എന്നിവ സ്ഥാപിക്കാനുള്ള ഭൂമിയാണിത്. ഫ്ലാറ്റ് മാതൃകയിൽ ക്വാർട്ടേഴ്സും നിർമിക്കാൻ പദ്ധതി നൽകിയിട്ടുണ്ട്. നിലവിൽ ടെലി കമ്യൂണിക്കേഷൻ ഓഫിസ് പ്രവർത്തിക്കുന്നത് ടെറസിൽ ഒരുക്കിയ സൗകര്യത്തിലാണ്. ഈ ഭൂമി നഷ്ടപ്പെട്ടാൽ ക്വാർട്ടേഴ്സ് നിർമാണം അടക്കം പ്രതിസന്ധിയിലാവുമെന്ന് പൊലീസിനെ ആശങ്കപ്പെടുത്തുന്നു. ഭാവിയിൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട മറ്റാവശ്യങ്ങൾക്കും ഭൂമിയില്ലാതെ വരും. അതേസമയം ഏറ്റെടുത്തത് റവന്യൂ ഭൂമിയാണെന്ന നിലപാടിലാണ് കലക്ടർ. പൊലീസ് ക്വാർട്ടേഴ്സിന് വേറെ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശപ്രകാരമാണ് ബോർഡ് സ്ഥാപിച്ചതെന്നും കലക്ടർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലാൻഡ് റവന്യു കമീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. റവന്യൂ നടപടിക്കെതിരെ ജില്ല പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവി വഴി തങ്ങളുടെ അവകാശമുന്നയിച്ച് കത്ത് നൽകിയിട്ടുണ്ട്. സ്ഥലത്ത് പൊലീസ് കാവലും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.