കോട്ടയം: സെൻട്രൽ ജങ്ഷനിൽ തിരുനക്കര ഗാന്ധി സ്ക്വയറിനു സമീപം പൊട്ടിയ ജലവിതരണ പൈപ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഞായറാഴ്ച വൈകീട്ടുതന്നെ ജലവിതരണം പുനരാരംഭിച്ചു. മാറ്റിയിടൽ ചെലവേറിയതിനാൽ നിലവിലെ പൈപ്പിന്‍റെ ചോർച്ച അടച്ച് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് കൽപക സൂപ്പർമാർക്കറ്റിനുസമീപം പൈപ്പ് പൊട്ടിയത്. വളരെ പഴക്കമുള്ള 300 എം.എം. ആസ്ബറ്റോസ് പൈപ്പാണ് പൊട്ടിയത്. തുടർന്ന് പോസ്റ്റ് ഓഫിസ് ജങ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടു, ഗതാഗതം തടസ്സപ്പെട്ടു. ഇതേതുടർന്ന് ചാലുകുന്ന്, താഴത്തങ്ങാടി, നാഗമ്പടം, സെൻട്രൽ ജങ്ഷൻ, ടി.ബി റോഡ്, കാരാപ്പുഴ, കഞ്ഞിക്കുഴി, മാർക്കറ്റ് തുടങ്ങിയ പ്രദേശങ്ങളിലെ ജലവിതരണം പൂർണമായി മുടങ്ങിയിരുന്നു. പൈപ്പ് പൊട്ടിയ സ്ഥലത്ത് റോഡ് തകർന്നു. കലക്ടറേറ്റ് ടാങ്കിൽനിന്നുള്ള പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. പടിഞ്ഞാറൻ മേഖലയിലേക്കുള്ള വെള്ളമെത്തിക്കാനുള്ള വാൽവ് അടുത്തിടെ മാറ്റിസ്ഥാപിച്ചിരുന്നതിനാൽ അവിടെ കുടിവെള്ളം മുടങ്ങിയില്ല. തകര്‍ന്ന റോഡ് താൽക്കാലികമായി മണ്ണിട്ടുമൂടി. വൈകാതെ ഇവിടം കോണ്‍ക്രീറ്റ് ചെയ്യുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. -----------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.