കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണതിനെതുടർന്ന് നിലച്ച ഒരുവരി ഗതാഗതം പുനഃസ്ഥാപിച്ചു. ഞായറാഴ്ച പുലർച്ച 2.40ഓടെയാണ് ജോലികൾ പൂർത്തീകരിച്ച് ട്രെയിൻ കടത്തിവിട്ടത്. വൈദ്യുതി ലൈനിനൊപ്പം ഹൈടെൻഷൻ ലൈനിലെ അഞ്ച് ക്രോസ് ബാറുകളും തകർന്നിരുന്നു. ഇതും പുനഃസ്ഥാപിച്ചു. കോട്ടയം-എറണാകുളം പാതയിൽ കോതനല്ലൂർ റെയിൽവേ ഗേറ്റിനു സമീപത്തായി ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. കേരള എക്സ്പ്രസിന് മുകളിലേക്കാണ് ട്രാക്കിനു മുകളിലൂടെയുള്ള വൈദ്യുതി ലൈൻ പൊട്ടിവീണത്. ലൈൻ പൊട്ടിയതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ട്രെയിൻ നിശ്ചലമാകുകയുമായിരുന്നു. പിന്നീട് എറണാകുളത്തുനിന്ന് ഡീസൽ എൻജിനെത്തിച്ച് ട്രെയിൻ കടത്തിവിടുകയായിരുന്നു. ട്രെയിന്‍റെ ഇലക്ട്രിക്കൽ എൻജിനിലേക്ക് വൈദ്യുതി കൊടുക്കുന്ന 25 കെ.വി ട്രാക്ഷൻ വയറുകൾക്ക് തകരാർ സംഭവിച്ചതാണ് ലൈൻ പൊട്ടാൻ കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.