മീഡിയവ: ഐക്യദാർഢ്യ സദസ്സിൽ പ്രതിഷേധമിരമ്പി

ഈരാറ്റുപേട്ട: മീഡിയവൺ ചാനലിന് ഏർപ്പെടുത്തിയ സംപ്രേഷണ വിലക്കിൽ പ്രതിഷേധിച്ച് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടത്തിയ ഐക്യദാർഢ്യ സദസ്സിൽ പ്രതിഷേധമിരമ്പി. പൗരസമിതി ചെയർമാൻ പി.എ. മുഹമ്മദ് ഇബ്രാഹീം അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ സദസ്സ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം ജോയി ജോർജ്, വി.എം. സിറാജ് (മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​), നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, സ്റ്റാൻഡിങ്​ കമ്മിറ്റി സ്ഥിരംസമിതി അംഗം ഡോ. സഹല ഫിർദൗസ്, ഇമാം ഏകോപന സമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി, ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ എ.എം. അബ്ദുസ്സമദ്, റഫീഖ് പട്ടരുപറമ്പിൽ (ഐ.എൻ.എൽ), എം.ജി. ശേഖരൻ (സി.പി.ഐ), പി.എച്ച്. നൗഷാദ് (കോൺഗ്രസ്), പി.എ. മുഹമ്മദ് ഹാഷിം (കെ.എൻ.എം), കെ.എ.മുഹമ്മദ് ഹാഷിം (മുസ്​ലിം ലീഗ്) ഹിലാൽ വെള്ളൂപറമ്പിൽ (എസ്.ഡി.പി.ഐ), നിഷാദ് നടക്കൽ (പി.ഡി.പി), മാഹീൻ തലപ്പള്ളി ( ജനതാദൾ), യൂസഫ് ഹിബ (വെൽഫെയർ പാർട്ടി), കെ.ഇ. പരീത് (പുത്തൻ പള്ളി), പി.ഇ. മുഹമ്മദ് സക്കീർ (നൈനാർ പള്ളി), പി.എസ്. ഷഫീഖ് , സുബൈർ മൗലവി (മുഹ്​യിദ്ദീൻ പള്ളി ജുമുാമസ്ജിദ്), അബ്ദുൽ റഊഫ് നദ്​വി, എം.എൻ. നിയാസ് തുടങ്ങിയവർ സംസാരിച്ചു. കെ.എ. സമീർ സ്വാഗതവും അൽ അമീൻ നന്ദിയും പറഞ്ഞു. പടം മീഡിയവൺ വിലക്കിൽ പ്രതിഷേധിച്ച് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യ സദസ്സ് നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.