ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള അംഗപരിമിതരായ ഗുണഭോക്താക്കൾക്ക് സൗജന്യമായി മുച്ചക്രവാഹനവും വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർക്ക് ലാപ്ടോപ്പുകളും വിതരണം ചെയ്തു. വെള്ളിയാഴ്ച രാവിലെ ബ്ലോക്ക് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാണി സി.കാപ്പൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഓമന ഗോപാലൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് കുര്യൻ തോമസ് നെല്ലുവേലിൽ, അജിത് കുമാർ, മേഴ്‌സി മാത്യു, ശ്രീകല, ബിന്ദു സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണാണ്ടസ്, കെ.കെ. കുഞ്ഞുമോൻ, രമാ മോഹൻ, ജോസഫ് ജോർജ്, മിനി സാവിയോ, ജെറ്റോ ജോസ്, അഡ്വ. അക്ഷയ് ഹരി, വിജി ജോർജ്, ജോഷി ജോഷ്വ, ജോർജ് മാത്യു, ടി.ജെ. ബെഞ്ചമിൻ, അനുപമ വിശ്വനാഥ്, രജനി സുധാകരൻ, എബി കിഴക്കേത്തോട്ടം, ജാസ്മിൻ എന്നിവർ സംസാരിച്ചു. പടം ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന മുച്ചക്ര വാഹനങ്ങളുടെയും ലാപ്ടോപ്പുകളുടെയും വിതരണോദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.