പെരുമ്പനച്ചി-പുളിയാങ്കുന്ന് റോഡ് അന്തർദേശീയ നിലവാരത്തിലേക്ക്

ചങ്ങനാശ്ശേരി: പെരുമ്പനച്ചി-തോട്ടക്കാട് റോഡിൽ പെരുമ്പനച്ചി മുതൽ പുളിയാങ്കുന്ന് വരെ 3.65 കിലോമീറ്റർ 5.5 മീറ്റർ വീതിയാക്കി ബി.എം ബി.സി ടാറിങ് ചെയ്ത് ഉന്നതനിലവാരത്തിലേക്ക് ഉയർത്തുന്നു. അഡ്വ. ജോബ് മൈക്കിൾ എം. എൽ.എ പെരുമ്പനച്ചിയിൽ നിർമാണോദ്ഘാടനം നടത്തി. നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ബാക്കിയുള്ള ഭാഗംകൂടി എത്രയും പെട്ടെന്ന് ഇതേരീതിയിൽ നിർമിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട്​ മന്ത്രി മുഹമ്മദ് റിയാസിന്​ ​കത്ത് നൽകിയിട്ടുണ്ടെന്നും എം.എൽ.എ സൂചിപ്പിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മണിയമ്മ രാജപ്പൻ, ജില്ല പഞ്ചായത്ത്​ അംഗം സുധ കുര്യൻ, അലക്സാണ്ടർ പ്രാക്കുഴി, സൈന തോമസ്, ടി.എം. ജോർജ്, ഫിലോമിന മാത്യു, രമ്യാ റോയ്, ജയിംസ് വർഗീസ് മുക്കാടൻ, എം.എ മാത്യു മുളവന, ബിനോയി മുക്കാടൻ തുടങ്ങിയവർ സംസാരിച്ചു. KTL CHR 2 Road പെരുമ്പനച്ചി -പുളിയാങ്കുന്ന് റോഡിന്‍റെ നിർമാണോദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.