ഹിജാബ്​ ച​ർച്ചയാക്കുന്നതിനുപിന്നിൽ ദുഷ്ടലാക്ക് ​-കെ. സുരേന്ദ്രൻ

കോട്ടയം: കർണാടകയിലെ ശിരോവസ്ത്ര​വിഷയം കേരളത്തിൽ ച​ർച്ചയാക്കുന്നതിനുപിന്നിൽ ദുഷ്ടലാക്കാണെന്ന്​​ ​ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. ഒരുവിഭാഗത്തിന്‍റെ വോട്ട്​ ​ലക്ഷ്യമിട്ടാണ്​ നീക്കം. സ്റ്റുഡന്‍റ്സ്​ പൊലീസ് കാഡറ്റിൽ മതപരമായ വേഷം വേണ്ടെന്ന്​ പിണറായി വിജയൻ ഉത്തരവിറക്കിയപ്പോൾ മൗനം പാലിച്ചവരാണ്​ ഇപ്പോൾ ബഹളം സൃഷ്ടിക്കുന്നത്​. ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിനും അവരുടേതായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്​. അത്​ പാലി​ക്കേണ്ടതുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ്​ കേരളത്തെ അധിക്ഷേപിച്ചെന്ന്​ ​പ്രചരിപ്പിച്ച്​ ഭരണവീഴ്ചകളിൽനിന്ന്​ ഒളിച്ചോടാനാണ്​ പിണറായിയുടെ ശ്രമം. സർക്കാറിന്‍റെ ഭരണവീഴ്ചയാണ്​ അദ്ദേഹം ചൂണ്ടിക്കാട്ടിയത്​. പിണറായിക്ക്​ ​ പാദസേവ ചെയ്യുകയാണ്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ​. ​ ഗവർണറു​ടെ നിലപാടുകളിൽ പ്രതികരണത്തിനില്ല. ലോക്​പാൽ ഓർഡിനൻസിന്​ ബി.ജെ.പി എതിരാണ്​. മീഡിയവൺ ചാനൽ നിരോധനത്തിന്‍റെ​ ​കാരണങ്ങൾ ​ കോടതിയിൽ മുദ്രവെച്ച കവറിലാണ്​ നൽകിയിരിക്കുന്നത്​. അത് എന്താണെന്ന്​ അറിയില്ല. നടപടികൾ വരുമെന്ന്​ വാർത്തകൾ നൽകുംമുമ്പ്​​ ആലോചിക്കണമായിരുന്നെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.