കോട്ടയം: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് റാലി താരവും ഓഫ്റോഡ് റൈഡറും റോയൽ എൻഫീൽഡ് ആദ്യകാല ഡീലറുമായ ചാലുകുന്ന് മണപ്പുറത്ത് ജവീൻ മാത്യു (52) മരിച്ചു. കോട്ടയം ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമയായ ജവീൻ മാത്യു, ദുര്‍ഘടം പിടിച്ച റാലികളിലൊന്നായ റെയ്ഡ് ഡി ഹിമാലയത്തിന്‍റെ ഇരുചക്രവാഹന വിഭാഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ പങ്കെടുത്ത ആദ്യത്തെ മലയാളിയും ജവീനാണ്. കോട്ടയം നഗരസഭ മുൻ കൗൺസിലറുമായിരുന്നു. വ്യാഴാഴ്ച രാത്രി 11.30നുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ജവീൻ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് കോട്ടയം യൂനിയൻ ക്ലബിനു സമീപം റോഡിൽ തെന്നിമറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ നാട്ടുകാർ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കോട്ടയം ജീപ്പേഴ്സ് ക്ലബ് മുൻ സെക്രട്ടറിയും സി.എസ്.ഐ സഭ കൗൺസിൽ അംഗവുമായിരുന്നു. ബുള്ളറ്റിൽ നിരവധി പര്യടനങ്ങളും നടത്തിയിട്ടുണ്ട്. ഭാര്യ: അനു ജവീൻ. മക്കൾ: കർമ, കാമറിൻ, കേരൾ. സംസ്കാരം ഞായറാഴ്ച ചാലുകുന്ന് സി.എസ്.ഐ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. പടം KTD JAVINS MATHEW 52 KTM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.