കറുകച്ചാലിൽ മൂന്നുപേർക്ക് കടിയേറ്റു

കറുകച്ചാൽ: . ചമ്പക്കര വയലുങ്കൽ ഭാഗത്ത് തൈപ്പറമ്പിൽ മണിയമ്മ (60), കൊച്ചുമകൾ കല്യാണി (11), വെള്ളാവൂരിൽ പി.കെ ഷാജി (55), എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് ആറരയോടെ കടയിലേക്ക് പോകുമ്പോഴാണ്​ കല്യാണിയുടെ വയറ്റിലും കൈയിലും നായ്​ കടിച്ചത്​. രക്ഷിക്കാനെത്തിയ മണിയമ്മയുടെ കൈകളിലും കടിയേറ്റു. വെള്ളാവൂരിൽ രാവിലെ പത്രവിതരണം നടത്തുമ്പോഴാണ് ഷാജിക്ക് കടിയേറ്റത്. മണിയമ്മയും കല്യാണിയും മെഡിക്കൽ കോളജിലും, ഷാജി കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലും ചികിത്സതേടി. മാന്തുരുത്തി, മൂലേക്കുന്ന്, നെടുംകുഴി, പന്ത്രണ്ടാംമൈൽ, നെടുംകുന്നം, മണിമല, മൂങ്ങാനി, നെടുങ്ങാടപ്പള്ളി, നെത്തല്ലൂർ മേഖലയിലും തെരുനായ്​ശല്യം രൂക്ഷമാണ്. പശു, ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.