സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

കടുത്തുരുത്തി: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക്​ പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക്​​ മുട്ടുചിറ പട്ടാളമുക്കിന്​ സമീപമാണ് അപകടം നടന്നത്. കോട്ടയത്തേക്കുപോയ ഗുഡ്‌വിൽ ബസും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ആവേ മരിയ ബസും തമ്മിലാണ്​ കൂട്ടിയിടിച്ചത്​. നിരവധി യാത്രക്കാർക്ക്​ പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. അഗ്നിരക്ഷ സേനയുടെ ആംബുലൻസിലും മറ്റുമാണ്​ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്​. ആവേ മരിയ എന്ന പേരിലുള്ള ബസുകൾ സ്ഥിരമായി അപകടമുണ്ടാക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. കടുത്തുരുത്തി പൊലീസ് മേൽനടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.