കേന്ദ്ര സഹമന്ത്രി പായിപ്പാട് തൈയ്യാട് കോളനി സന്ദർശിച്ചു

ചങ്ങനാശ്ശേരി: കേന്ദ്ര ഊർജ രാസവളം വകുപ്പ് സഹമന്ത്രി ഭഗവന്ത്‌ ഖുബ മാവേലിക്കര ലോകസഭ മണ്ഡലത്തിൽ നടത്തുന്ന പര്യടന ഭാഗമായി പായിപ്പാട് തൈയ്യാട് എസ്.സി കോളനി സന്ദർശിച്ചു. കോളനി നിവാസികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം വീടുകളിൽ സന്ദർശനം നടത്തി. കോളനി നിവാസികൾ ആയ പ്രഭയോടും കുടുംബത്തോടും സാംബവ മഹാസഭ സെക്രട്ടറി ബാലചന്ദ്രനുമൊപ്പം അദ്ദേഹം ഭക്ഷണം കഴിച്ചു. ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡന്‍റ്​ എം.വി. ഗോപകുമാർ, അശോകൻ കുളനട, എം. ബി രാജഗോപാൽ, എൻ.പി. കൃഷ്ണകുമാർ, രതീഷ് ചെങ്കിലാത്ത്, കെ.ആർ. പ്രദീപ്, ബിജു കുമാർ, ബി. കൃഷ്ണകുമാർ, കണ്ണൻ പായിപ്പാട്, ശ്രീജിത്ത്‌ വാനാട്ട് എന്നിവരും ഉണ്ടായിരുന്നു. KTL CHR 2 cc m കേന്ദ്ര സഹമന്ത്രി ഭഗവന്ത്‌ ഖുബ പായിപ്പാട് തൈയ്യാട് സന്ദർശനം നടത്തി പ്രദേശവാസിയുടെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.