മരം മുറിച്ചുനീക്കി

ഏറ്റുമാനൂർ: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കൂടല്ലൂര്‍ കവലയില്‍ റോഡിലേക്ക്​ ചാഞ്ഞുനിന്ന ആഞ്ഞിലിമരം അധികൃതര്‍ വെട്ടിമാറ്റി. പാതയോരങ്ങളില്‍ അപകട അവസ്ഥയിലുള്ള മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പും തദ്ദേശ ഭരണവകുപ്പും ചേര്‍ന്ന് നടപടി സ്വീകരിക്കുന്നതി‍ൻെറ ഭാഗമായാണ് മുറിച്ചത്. അധ്യാപക ഒഴിവ്​ ചെങ്ങളം: ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്​.ടി അറബിക്​ തസ്തികയിൽ ഒഴിവുണ്ട്​. ഉദ്യോഗാർഥികൾക്ക്​ തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടിന്​ നടക്കുന്ന ഇൻറർവ്യൂവിൽ പ​ങ്കെടുക്കാം. പി.എസ്​.സി റാങ്ക്​ പട്ടികയിലുള്ളവർക്കും കെ.ടെറ്റ്​ പാസായവർക്കും മുൻഗണന ലഭിക്കും. ഭരണാധികാരികള്‍ ജനങ്ങള്‍ക്ക്​ കീഴ്‌പ്പെട്ടവരാകണം -ഗോവ ഗവര്‍ണര്‍ കോട്ടയം: ഭരണാധികാരികള്‍ ജനങ്ങള്‍ക്ക്​ കീഴ്‌പ്പെട്ടവരാകണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. മദര്‍ തെരേസ പീസ് ഫൗണ്ടേഷ‍‍ൻെറ രജത ജൂബിലി ആഘോഷവും എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ആര്‍ച്ച് പ്രീസ്റ്റ് ഡോ. മാണി പുതിയിടം, ഫാ. മാണി കല്ലാപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, ഫാ. എമില്‍ പുള്ളിക്കാട്ടില്‍, ജോജി മൂലേക്കരി, പി.പി. ജോസഫ്, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ സംസാരിച്ചു KTL GOV മദര്‍ തെരേസ പീസ് ഫൗണ്ടേഷ‍ൻെറ രജതജൂബിലി ആഘോഷവും എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.