കേരള മുസ്‌ലിം ജമാഅത്ത് ജില്ല എക്സിക്യൂട്ടിവ് ക്യാമ്പ്

ഈരാറ്റുപേട്ട: ആൺ-പെൺ കൂടി​ച്ചേരൽ കൊണ്ട് മാത്രം സമത്വം ഉണ്ടാവില്ലെന്നും വേഷത്തിലും ഇടപഴക്കത്തിലും മാത്രം സമത്വം ഒതുക്കി മറ്റ് മൗലികമായ എല്ലാ അവകാശങ്ങളും സ്ത്രീക്ക് തടഞ്ഞുവെക്കുന്ന നയമാണ് ഇന്നുള്ളതെന്നും ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട സംസം ഓഡിറ്റോറിയത്തിൽ നടത്തിയ 'തഅദീബ്' ജില്ല ശിൽപശാല പ്രസിഡന്‍റ്​ എസ്.വൈ.എസ് സംസ്ഥാന പ്രവർത്തക സമിതിയംഗം പി.എം. അനസ് മദനി ഉദ്ഘാടനം ചെയ്‌തു. കെ.എം. മുഹമ്മദ്​ അധ്യക്ഷതവഹിച്ചു. വി.എച്ച്. അലിദാരിമി, ടി.കെ. അബ്ദുൽ കരീം സഖാഫി ഇടുക്കി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. എ.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാർ, വി.എച്ച്​. അബ്ദുറഷീദ് മുസ്‌ലിയാർ, സഅദ് അൽ ഖാസിമി, അബ്ദുറഹ്മാൻ സഖാഫി, താഹ മുസ്‌ലിയാർ ,ലി യാഖത്ത് സഖാഫി, ഷാജഹാൻ സഖാഫി, സി.എം. ഷമീർ, സൈനുദ്ധീൻ ഇളംകാട് തുടങ്ങിയവർ സംസാരിച്ചു. പടം കേരള മുസ്‌ലിം ജമാഅത്ത് തഅദീബ് ജില്ല ശിൽപശാല പി.എം. അനസ് മദനി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.